കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞു കയറി; മുപ്പതോളം പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസാണ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. വെടിവച്ചാൻ കോവിൽ പാലേർക്കുഴിയിലാണ് സംഭവം നടന്നത് .നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കട അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.