കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു: 10 പേര്‍ക്ക് പരിക്ക്

കെഎസ്.ആര്‍.ടി.സി.ബസും കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് ലോറിയുമായി കൂട്ടിയിടിച്ച് വന്‍ തീപിടിത്തം. കൊട്ടാരക്കര വയക്കലില്‍ നടന്ന സംഭവത്തില്‍ 11 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ തിരുവനന്തപുരം-മൂവാറ്റുപുഴ ദേശീയപാതയില്‍ എംസി റോഡ് വളവില്‍ വെച്ചാണ തീപിടിത്തം നടന്നത്. ഇടറോഡില്‍ നിന്ന ദേശീയപാതയിലേക്ക് വന്ന ലോറി ബസില്‍ ഇടിക്കുകയായിരുന്നു.ഇരുവാഹനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു.

നിരവധിയാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ കാരേറ്റ് സ്വദേശി പ്രകാശ് (50), കണ്ടക്ടര്‍ പള്ളിക്കല്‍ സ്വദേശി സജീം (41) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശിന് പൊള്ളലും സജീമിനു തലയ്ക്ക് പരുക്കുമുണ്ട്. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുിപോയത്. ബസ് ലോറിയുടെ ഡീസല്‍ ടാങ്കില്‍ ഇടിച്ചതിനാലാണ് തീപിടിത്തം ഉണ്ടായത്.ഉടന്‍ തന്നെ പൊട്ടിത്തെറിച്ച് തീ ബസിലേക്ക് ആളിപ്പടരുകയായിരുന്നു. ആളുകള്‍ പെട്ടെന്ന് തന്നെ ബസ്സില്‍ നിന്ന് ഇറങ്ങിയാതിനാല്‍ വന്‍ അപകടം ഒഴിവായി. കത്തുന്ന രണ്ട് വാഹനങ്ങളും നടുറോഡില്‍ ആയതിനാല്‍ അപകടം നടന്നതോടെ ഗതാഗതം തടസപ്പെട്ടു. ബസിന്റെ ചില്ലും മറ്റ് വാഹന അവശിഷ്ടങ്ങളും റോഡില്‍ ചിതറി വീണു.ഇപ്പോള്‍ കൊട്ടാരക്ക-ആയൂര്‍ റൂട്ടില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപ്ത്രിയലെത്തിച്ചു.കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് ലോറിയുടെ കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് ലോറിയുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ലോറി തെറ്റായ വശത്ത കൂടി മുന്നറിയിപ്പില്ലാതെ വന്ന് ബസില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് യാ്തരക്കാര്‍ പറയുന്നു
എന്നാല് വിശദമായ പരിശോധനകള്‍ക്ക് ശേഷം മാ്ത്രമേ കാരണം വ്യക്തമാകൂ..