കണ്ടക്ടര്‍ ഇല്ലാതെ രണ്ടരക്കിലോമീറ്റര്‍ ബസ്സ് ഓടി;മറ്റൊരു ബസ്സില്‍ കയറി പിന്നാലെ കണ്ടക്ടറും

കോട്ടയം:കണ്ടക്ടര്‍ കയറുന്നതിന് മുന്‍പ് ബസ്സെടുത്ത കെഎസ്ആര്‍ടിസി ബസ്സ് കണ്ടക്ടറില്ലാതെ ഓടിയത് രണ്ടരക്കിലോമീറ്റര്‍. കഴിഞ്ഞ ദിവസം രാവിലെ 11.20 നായിരുന്നു സംഭവം.

ചങ്ങനാശേരി റൂട്ടിലോടുന്ന പൊന്‍കുന്നം ഡിപ്പോയിലെ ആര്‍പികെ 551ാം നമ്ബര്‍ ബസാണ് കണ്ടക്ടറില്ലാതെ ഓടിച്ചു പോയത്. പൊന്‍കുന്നം സ്റ്റാന്‍ഡില്‍ എത്തുമ്ബോള്‍ കെഎസ്‌ആര്‍ടിസിയുടെ കൗണ്ടറില്‍ എല്ലാ ബസുകളും സമയം രേഖപ്പെടുത്തുന്നത് പതിവാണ്. ഇതിനായിട്ടാണ് വനിതാ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറങ്ങിയത്.

Loading...

ബസ് സ്റ്റാന്‍ഡിലെ കെഎസ്‌ആര്‍ടിസി കൗണ്ടറില്‍ സമയം രേഖപ്പെടുത്താനിറങ്ങിയ വനിതാ കണ്ടക്ടര്‍ തിരികെ കയറും മുന്‍പ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് യാത്ര തിരിച്ചു. യാത്രക്കാരിലൊരാള്‍ ബാഗ് ബര്‍ത്തില്‍ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബെല്‍ മുഴങ്ങി. ഇതോടെ കണ്ടക്ടര്‍ കയറിയെന്ന ധാരണയില്‍ ഡ്രൈവര്‍ ബസ് ഓടിച്ചു പോകുകയായിരുന്നു. രണ്ടര കിലോമീറ്റര്‍ ബസ് ഓടിക്കഴിഞ്ഞാണ് കണ്ടക്ടര്‍ ബസിലില്ലെന്ന് അറിയുന്നത്. രണ്ടര കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വഴിയില്‍ കാത്തുകിടന്ന ബസിലേക്ക് കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറിയെത്തുകയായിരുന്നു.