എംപാനലുകാരനായ എന്നെ നീ എന്നാ ചെയ്യാനാ, യാത്രക്കാരനോട് ക്ഷുഭിതനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

കോട്ടയം: സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്നത് ചോദ്യം ചെയ്ത യാത്രക്കാരനെ അസഭ്യം പറഞ്ഞ് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്താനുള്ള ആവശ്യം അവഗണിച്ചത് ചോദ്യം ചെയ്ത യാത്രക്കാരനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ കണ്ടക്റ്റര്‍ ബെല്ലടിച്ചിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പിന്നീട് ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവര്‍ യാത്രക്കാരനോട് കുപിതനായത്. ബസ് നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയാണ് യാത്രക്കാരനോട് മോശമായി പെരുമാറിയത്.

Loading...

ടിക്കറ്റ് വച്ച് പരാതി നല്‍കുമെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെ ഡ്രൈവര്‍ വീണ്ടും ക്ഷുഭിതനായി. എംപാനലുകാരനായ എന്നെ നീ എന്നാ ചെയ്യാനാ എന്ന് ഡ്രൈവര്‍ യാത്രക്കാരനോട് ചോദിച്ചു. തൃശൂരില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണിത്. മൂവാറ്റുപുഴയില്‍ നിന്ന് കയറിയ യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്.