തിരുവനന്തപുരം. ശമ്പളം നല്കുവാന് 65 കോടിരുപ സര്‍ക്കാര്‍ തരണമെന്ന് കെഎസ്ആര്‍ടിസി. ഓഗസ്റ്റ് മാസം മുതല്‍ ശമ്പളം അഞ്ചാം തീയതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍ ജൂലായ് മസത്തെ ശമ്പളം പോലും മുഴുവനായി കൊടുത്ത് തീര്‍ക്കുവാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല.
കെഎസ്ആര്‍ടിസിക്ക് ഒരുമാസത്തെ ശമ്പളം കൊടുക്കാന്‍ തന്നെ 79 കോടിരൂപ വേണം. ഈ മാസത്തെ ശമ്പളം കൊടുത്ത് തീര്‍ക്കുവാന്‍ ഇനിയും 26 കോടി രൂപ വേണമെന്ന് കെഎസ്ആര്‍ടിസി പറയുന്നു. 3500 കോടിരുപയുടെ നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്.
ഒരുമാസം 180 കോടിരുപ വരുമാനം നേടുന്നസ്ഥാപനം ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്കിയതിനാല് വരുമാനത്തിന്റെ വലിയ ശതമാനം ഇത് തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം 50 കോടി രൂപയാണ് സര്‍ക്കാര്‍ ശമ്പളത്തിനായി നല്‍കിയത്.
ജീവനക്കാരുടെ ശമ്പളം നല്കുന്നതില് കൂടുതല്‍ പരിഗണന നല്‍കണമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ എട്ട് കോടി രൂപയെങ്കിലും വരുമാനം ലഭിച്ചാല്‍ മാത്രമാണ് കുഴപ്പമില്ലാതെ മുന്നോട്ട് പോകുവാന്‍ സാധിക്കുകയെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.