കെഎസ്ആർടിസി ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല

തിരുവനന്തപുരം : 2000 രൂപ നോട്ടുകൾ ഇനി സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് കൗണ്ടറുകളിലും സ്വീകരിക്കില്ല. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇത് സംബന്ധിച്ചുള്ള കോർപ്പറേഷൻ നിർദേശം നൽകി. 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് കഴിഞ്ഞ ദിവസമായിരുന്നു അറിയിച്ചത്.

ഇതിന് പിന്നാലെ രണ്ടായിരം രൂപ സ്വീകരിക്കരുതെന്ന് സംസ്ഥാനത്തെ ബിവറേജസ് കോർപറേഷനുകളിൽ നിർദേശം നൽകിയിരുന്നു. ഇപ്പൊൾ കെഎസ്ആർടിസി ബസ്സുകളിലും ടിക്കറ്റ് കൗണ്ടറുകളിലും രണ്ടായിരം രൂപ നിരോധിച്ചു. എന്നാൽ 2000 രൂപ നോട്ടുകൾ കൈവശം ഉള്ളവർ ആശങ്കപ്പെടേണ്ടതില്ല.

Loading...

സെപ്റ്റംബർ 30 -വരെ 2000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാവുന്നതാണ്. ഈ അവസരത്തിൽ ബസുകളിലും ടിക്കറ്റ് കൗണ്ടറുകളിലും വലിയതോതിൽ 2000 രൂപാ നോട്ട് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തിയത്.