ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുള്ളത് സിരിത്തോ, പ്രചരണത്തിന് പിന്നിലെ സത്യാവസ്ത ഇതാണ്

കോട്ടയം: സ്വര്‍#ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സിരിത്തിനൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന പേരില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കുന്നത് സിരിത്ത് എല്ല. കെ എസ് യു നേതാവ് സച്ചിന്‍ മാത്യു ആണ്. ഫേസ്ബുക്കിലെ സൈബര്‍ ആക്രമണത്തിന് എതിരെ സച്ചിന്‍ മാത്യും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

കഴിഞ്ഞ ആറാം തീയതിയായിരുന്നു സച്ചിന്റെ വിവാഹം. വിവാഹ തലേന്ന് ഉമ്മന്‍ചാണ്ടി സച്ചിന്റെ വീട്ടില്‍ എത്തി. അന്ന് ഉമ്മന്‍ചാണ്ടിക്ക് ഒപ്പം നിന്ന് എടുത്ത ചിത്രങ്ങള്‍ സച്ചിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങളാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രമെന്ന പേരില്‍ പ്രചരിക്കുന്നത്. സരിത്തിന്റെ മുഖച്ഛായയാണ് സച്ചിന് വിനയായത്. ചില സി.പി.എം സൈബര്‍ സഖാക്കളും പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജുമാണ് വ്യാജ പ്രചാരണത്തിനു പിന്നിലെന്ന് സച്ചിന്‍ ആരോപിച്ചു.

Loading...