കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന് കോവിഡ്, പരിശോധന നടത്തിയത് വ്യാജ വിലാസത്തില്‍

പോത്തന്‍കോട്: കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ അഭിജിത്തിന്റെ കോവിഡ് പരിശോധന വിവാദമായിരിക്കുകയാണ്. വ്യാജ വിലാസം നല്‍കിയാണ് അഭിജിത്ത് കോവിഡ് പരിശോധന നടത്തിയത് എന്നാണ് ഉയരുന്ന ആരോപണം. ഇത് സംബന്ധിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കി.

കെ.എം.അബി എന്ന പേരിലാണ് പരിശോധന നടത്തിയതെന്നും വിലാസം തെറ്റായാണു നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന നിരവധി സമരങ്ങളില്‍ സജീവമായിരുന്നു കെ.എം അഭിജിത്ത്.

Loading...

പരിശോധന നടത്തിയ അഭിജിത്തിനെ കൊവിഡ് സ്ഥിരീകരിച്ച ശേഷം കാണാനില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നു.48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.