കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍

പികെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. കള്ളപ്പണം വെളുപ്പിക്കാന്‍ ആരാധനാലയങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചുവെന്നും ജലീല്‍ ആരോപിച്ചു. ലീഗിന്റേയും സ്ഥാപനങ്ങളുടേയും മറവില്‍ കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് ആരോപണം. എആര്‍ നഗര്‍ ബാങ്കില്‍ നിന്ന് 110 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഇ.ഡി പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണെന്നും ജലീല്‍ പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി അയച്ച നോട്ടിസിന്റെ പകര്‍പ്പ് കെ.ടി ജലീല്‍ പുറത്തുവിട്ടു. പാണക്കാട് തങ്ങള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചു. രണ്ട് തവണ നോട്ടിസ് നല്‍കി. എന്നാല്‍ ഹാജരാകാത്തതിനാല്‍ ഇ.ഡി പാണക്കാട്ടെത്തിയെന്നും കെ.ടി ജലീല്‍ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാണക്കാട് തങ്ങളെ മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാഫിയാ പ്രവര്‍ത്തനം ആണെന്നും കെ.ടി ജലീല്‍ പറഞ്ഞു.

Loading...