ജയരാജനെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി കെടി ജലീല്‍

തിരുവനന്തപുരം/ ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയ കോടതി വിധിയെ വിമര്‍ശിച്ച് കെടി ജലീല്‍. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലാണ് ഇപി ജയരാജനെതിരെ കേസ് എടുക്കുവാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

‘ഇടത് പക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ് എന്ന് കെടി ജലീല്‍ വിമര്‍ശിച്ചു. പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്ഡഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

Loading...

അടിക്കുന്നത് ജനാധിപത്യാവകാശം, തടുക്കുന്നത് മഹാപരാധമാകുകയാണെന്നും കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വലുതായി വരുകയാണെന്നും കെടി ജലീല്‍ പറയുന്നു. കോട്ടിട്ടവരും ഇടാത്തവരും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച് കളയാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കണമെന്നും ജലീല്‍ പറയുന്നു.