വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി, വനപാലകര്‍ കൊന്നതാണെന്ന് ഭാര്യ

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ വനംവകുപ്പിനെതിരെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. ഭര്‍ത്താവിനെ അപായപ്പെടുത്തി കിണറ്റില്‍ തള്ളിയതാണെന്ന് മരിച്ച മത്തായിയുടെ ദാര്യ ഷീബ.കുറ്റക്കാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബം പരാതി നല്‍കും.റാന്നി വനമേഖലയുടെ പരിധിയില്‍ ഉള്‍പ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിന്റെ് സിസിടിവി ക്യാമറകള്‍ കഴിഞ്ഞ ദിവസം തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് സമീപത്ത് ഫാം നടത്തുന്ന വര്‍ഗീസിനെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ് വീട്ടില്‍ നിന്ന് കൊണ്ടു പോയത്. പിന്നീട് പുറത്തു വന്ന മരണ വാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്നാണ കുടുംബം വ്യക്തമാക്കുന്നത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയതിന് തെളിവുകളുണ്ടെന്നും ഭാര്യ ഷീബ പറഞ്ഞു.സംഭവത്തില്‍ വകുപ്പ്തല അന്വേഷണത്തിനു വനം വകുപ്പും തീരുമാനിച്ചു.എ സി സി എഫ് ന്റെ നേതൃത്വംത്തിലുള്ള സംഘം അന്വേഷിക്കും.സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയും സംഭവ സ്ഥലം സന്ദര്‍ശിച്ചു. അതേ സമയം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് നാട്ടുകാരുടെ തിരുമാനം

Loading...