അവിഹിത ബന്ധം: എഎപി നേതാവ് കുമാര്‍ ബിശ്വാസിന് വനിതാ കമ്മീഷന്‍ നോട്ടീസ്

അവിഹിത ബന്ധ ആരോപണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിന് ദില്ലി വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. കമ്മീഷനു മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. എഎപി പ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി.

താനുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ കുമാര്‍ വിശ്വാസ് നിഷേധിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമേഠിയില്‍ നിന്നുള്ള എഎപി പ്രവര്‍ത്തക കുമാര്‍ ബിശ്വാസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Loading...

അമേഠിയിലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ് കുമാര്‍ വിശ്വാസിനെതിരെ ആരോപണം ഉയര്‍ന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ദില്ലി പൊലീസ് കമ്മീഷണര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. പരാതി അടിസ്ഥാരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ബിശ്വാസ് പ്രതികരിച്ചു.