തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ സ്നേഹവും പരിഗണനയും തനിക്ക് ബോധ്യമാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരത്തെ വോട്ടര്മാര് ഒരിക്കലും കൈവിടില്ലെന്ന് ബിജെപി സ്ഥാനാര്ത്ഥി കുമ്മനം രാജശേഖരന്. പ്രചാരണ വേളയില് വോട്ടര്മാരുടെ സ്‌നേഹവും പരിഗണനയും തനിക്ക് ബോധ്യമായിരുന്നു എന്നും കുമ്മനം പറഞ്ഞു. വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കുമ്മനം രാജശേഖരന് പ്രതീക്ഷ പങ്കുവച്ചു.

രണ്ട് മുന്നണികളും കുമ്മനം രാജശേഖരന് തോല്ക്കണം എന്ന് മാത്രമാണ് പറയുന്നത്.രണ്ട് മുന്നണികളും ആര് ജയിക്കണമെന്ന് പറയുന്നില്ല. മുഖ്യമന്ത്രിയും കോടിയേരിയും പറയുന്നത് ആര് ജയിക്കുമെന്നല്ല, മറിച്ച് കുമ്മനം തോല്ക്കണമെന്നാണെന്നും ഇത് നിഷേധ രാഷ്ട്രീയമാണന്നും കുമ്മനം രാജശേഖരന് പറഞ്ഞു