കെ.മുരളീധരന്‍ ജനങ്ങളോട് കടപ്പാടില്ലാത്ത നേതാവ്; കുമ്മനം രാജശേഖരന്‍

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോവുകയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. പരസ്പര ആരോപണങ്ങളും ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഇപ്പോഴിതാ കെ.മുരളീധരനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരന്‍. കെ.മുരളീധരന്‍ ജനങ്ങളോട് കടപ്പാടില്ലാത്ത നേതാവാണെന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്.

‘ജനത്തിനു കാണാൻ കഴിയുന്ന ചില യാഥാർഥ്യങ്ങളുണ്ട്. കെ. മുരളീധരൻ വട്ടിയൂർക്കാവിൽനിന്ന് മത്സരിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ജനത്തെ ഇട്ടെറിഞ്ഞുപോയി. പിന്നീട് വടകരയിൽ മത്സരിച്ചു. അതു കഴിഞ്ഞ് അവിടെയും വിട്ട് നേമത്ത് വന്നിരിക്കുകയാണ്. ജനത്തെ സംബന്ധിച്ച് ജനപ്രതിനിധിയുടെ സത്യസന്ധത, ആത്മാർഥത, വിശ്വാസ്യത ഇതൊക്കെ പ്രധാനമാണ്. ഒരു ജനപ്രതിനിധിയെ സംബന്ധിച്ച് ജനത്തോടാണു കടപ്പാട്. അഞ്ചു വർഷവും ആ പ്രതിനിധി ജനത്തോടൊപ്പം ഉണ്ടാകണം. അതെല്ലാം ഉപേക്ഷിച്ചാണ് കെ.മുരളീധരൻ മത്സരിക്കാനായി വരുന്നത്. അതും ഒരു തവണയല്ല, രണ്ടാം തവണ. കുമ്മനം രാജശേഖരൻ പറഞ്ഞു.

Loading...