തിരുവനന്തപുരത്ത് ഞാന്‍ ജയിച്ചിരിക്കും… മാറ്റമൊന്നുമില്ലെന്ന് കുമ്മനം

കൊച്ചി : യാതൊരു സംശയവും വേണ്ടെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നും ആവര്‍ത്തിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. വോട്ടെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ വരെ ഇക്കുറി പോളിങ് ബൂത്തിലെത്തിയെന്നും കുമ്മനം പറഞ്ഞു.

ഇതിനിടെ, ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളും സംഘടനാ തല പ്രവര്‍ത്തനങ്ങളും വിലയിരുത്താല്‍ ആര്‍.എസ്.എസിന്റെ സംസ്ഥാന തല യോഗം കൊച്ചിയില്‍ തുടങ്ങി. ആര്‍.എസ്.എസിന്റെ വിവിധ പോഷക സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പങ്കെടുക്കില്ല.

Loading...

ഏറെ വിജയ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളായ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും അവലോകന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.