കുമ്മനം രാജശേഖരന്‍ കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ ഹിന്ദു സംഗമത്തില്‍ ഹിന്ദു ഐക്യവേദിയുടെ ജനറല്‍ സെക്രട്ടറിയും, ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും, ജന്മഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനുമായ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്നതാണെന്നു പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു.

ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു മഹാസംഗമം ഡാളസ് എയര്‍പോര്‍ട്ടിലുള്ള ഹയാത്ത് റീജന്‍സിയില്‍ വെച്ചായിരിക്കും നടക്കുക. മതാചാര്യന്മാര്‍, മതപണ്ഡിതര്‍, മതനേതാക്കള്‍, മന്ത്രിമാര്‍, സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി മറ്റനേകം പ്രമുഖര്‍ ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി ഈ അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ പങ്കെടുക്കുന്നതാണ്.

Loading...

കണ്‍വന്‍ഷന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു സംഗമത്തില്‍ സ്വാമിജിമാരുടെ പ്രഭാഷണങ്ങള്‍, യോഗ, മെഡിറ്റേഷന്‍, ആദ്ധ്യാത്മിക സെമിനാറുകള്‍, ബിസിനസ് സെമിനാറുകള്‍, വിവിധ സംസ്ഥാനങ്ങളിലെ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. പി.ആര്‍.ഒ സതീശന്‍ നായര്‍ അറിയിച്ചതാണിത്.