Kerala News

സി.പി.എം എത്ര വോട്ട് കോണ്‍ഗ്രസിനു കുത്തിയാലും തിരുവന്തപുരത്ത് 15000 വോട്ടിനു ജയിക്കും എന്ന് ബിജെപി, ക്രോസ് വോട്ട് ആരോപണവുമായി കുമ്മനം

തിരുവന്തപുരത്ത് സി.പി.എം കേഡര്‍ വോട്ടുകള്‍ യു.ഡി.എഫിനു നല്കി എന്ന വലിയ ആരോപണം ഉന്നയിച്ച് കുമ്മനം രാജശേഖരന്‍ രംഗത്ത്. വോട്‌റ്റെണ്ണാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി നില്‌ക്കെയാണ് വലിയ വിവാദത്തിന്റെ കെട്ടഴിച്ച് കുമ്മനം രംഗത്ത് വന്നിരിക്കുന്നത്. ബിജെപിയുടെ ജയം അട്ടിമറിക്കാന്‍ സി.പി.എം കേഡര്‍ വോട്ടുകള്‍ ഇടത് സ്ഥനാര്‍ഥിക്ക് നല്കിയില്ല. സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത.അത് അവരുടെ സ്ഥനാര്‍ഥിയും സി.പി.ഐയുടെ ഉന്നത നേതാവുമായ സി.ദിവാകരെ തോല്പ്പിക്കുക എന്ന ലക്ഷ്യത്തേക്കാള്‍ ഉപരി ബിജെപിയെ തോല്പ്പിക്കാന്‍ ആയിരുന്നു. ഇത് യുദ്ധത്തിലെ ചതിയും വഞ്ചനയും എന്നും ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എല്‍ഡിഎഫുകാര്‍ യുഡിഎഫിന് ഇങ്ങനെ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്. അങ്ങനെ നടന്നോ എന്ന് 23-ന് തെളിയുമെന്നും കുമ്മനം പറഞ്ഞു.ശരിയായ നവോത്ഥാനം എന്താണെന്ന് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പറഞ്ഞു. പമ്പയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിജയത്തിന്റെ കാര്യത്തില്‍ രണ്ടില്‍ ഒന്നില്ല. തിരുവന്തപുരത്ത് ബിജെപി ജയിച്ചു കയറും. ശബരിമലയിലെ തെറ്റുകള്‍ക്കെതിരെ ജനം വിധി എഴുതി കഴിഞ്ഞു എന്നും സൂചിപ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുറഞ്ഞത് 15000 വോട്ടിന്റെ ഭൂരിപക്ഷത്തിന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് അവകാശപ്പെടുന്ന ന്യൂനപക്ഷ ഏകീകരണം ഉള്‍പ്പെടെ എന്തൊക്കെ സംഭവിച്ചാലും കുമ്മനത്തിന്റെ ജയം തടയാനാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്ന കോണ്‍ഗ്രസ് വാദം പൊള്ളയാണെന്നാണ് ബിജെപി നേതാക്കളുടെ വാദം. അങ്ങനെയൊരു ഏകീകരണം നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ മറികടക്കാവുന്ന മുന്നേറ്റം വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ബിജെപിക്കുണ്ടാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാവാന്‍ സാധ്യതയുള്ളത്.

എന്നാല്‍ അതു കൊണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന പോലെ വലിയ തരംഗമല്ല. അതേസമയം എതിരാളികളുടെ കണക്കുകൂട്ടലുകളെ കവച്ചുവയ്ക്കുന്ന വിധത്തിലുള്ള ഭൂരിപക്ഷം നേമത്തും വട്ടിയൂര്‍ക്കാവിലും കുമ്മനം രാജശേഖരനുണ്ടാവുമെന്ന് അവര്‍ പറയുന്നു.

ഭൂരിപക്ഷം പതിനയ്യായിരത്തില്‍ കുറയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനം ഈ രണ്ടു മണ്ഡലങ്ങളിലുണ്ടാവുന്ന മുന്നേറ്റമാണെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നടന്നതുപോലെ ബിജെപി വിജയം തടയുന്നതിനുള്ള ക്രോസ് വോട്ടിങ് ഇക്കുറി തിരുവനന്തപുരത്ത് ഉണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.

Related posts

ബംഗളൂരു സ്കൂളിൽ പുള്ളിപ്പുലിയുടെ ആക്രമണം

subeditor

എനിക്ക് ഈ ചെറുക്കനേ വേണ്ട സാർ.. വിവാഹ വേദിയിൽ നിന്നും വധു പോലീസ് സ്റ്റേഷനിലേക്ക് ഓടി.

subeditor

പത്ത് സിനിമകളുടെ സെറ്റില്‍ സുനിയും ദിലീപും ഒരുമിച്ച് ;ചിലതില്‍ കാവ്യയും ; ബന്ധത്തിന് കൂടുതല്‍ തെളിവ്‌

ഒന്നുകില്‍ തടവുകാരനെ ബലാത്സംഗം ചെയ്യുക, അല്ലെങ്കില്‍ മരിക്കുക ; സിറിയന്‍ ജയിലുകളിലെ ഞെട്ടിക്കുന്ന പീഡനങ്ങള്‍

subeditor

എംഎം മണിക്ക് വിദ്യുച്ഛക്തി എന്ന് എഴുതാന്‍ പോലും അറിയില്ലെന്ന് ചെന്നിത്തല !

pravasishabdam online sub editor

ജാതി സെന്‍സസ് വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. കേരളത്തില്‍ 88.73 ലക്ഷം മുസ്ലീങ്ങള്‍

subeditor

യൂറോപ്പിലേക്ക് കുടിയേറ്റം തടയണം, വരുന്നവരിൽ തീവ്രവാദികളും-ഹംഗറി

subeditor

ശബരിമലയില കയറാൻ കൂടുതൽ യുവതികൾ , നട അടച്ചിടാൻ തന്ത്രിയും, കാശ്മീർ പഢിറ്റ് യുവതി സുരക്ഷ ചോദിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി

subeditor5

ഗണേശ്കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച കേസ്; ആരോപണ വിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി

അനർഹർക്ക് യുജിസി ശമ്പളം, കുറ്റം നിലനിൽക്കുമോ എന്ന് വിജിലൻസ് ഡയറക്റ്റർ പറയണം

subeditor

കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങി; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

subeditor10

വെള്ളക്കെട്ട് താഴ്ന്നപ്പോൾ സെമിത്തേരി വോൾട്ട് തകർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്ത്