ഇസയുടെ ‘അലമ്പ് മാമന്‍’; പിറന്നാള്‍ ദിനത്തില്‍ ജയസൂര്യയെ ട്രോളി കുഞ്ചാക്കോ ബോബന്‍

‘ഹാപ്പി ബര്‍ത്ത്ഡേ അളിയാ..’ ഇന്ത്യയിലെ തന്നെ മികച്ച നടന്.. തന്റെ ഏറ്റവും ‘അലമ്ബു മാമന്’ ഇസക്കുട്ടന്‍ പ്രത്യേകം ആശംസിക്കുന്നു..’ എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്. ജയസൂര്യയും ഭാര്യ സരിതയും കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ മാമോദിസ ചടങ്ങിനെത്തിയ ഫോട്ടോയും ചാക്കോച്ചന്‍ ആശംസയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ആശംസയാണ് ചിരി പടര്‍ത്തുന്നത്. മലയാളത്തിലെ പ്രിയതാരം ജയസൂര്യയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന്റെ ചിത്രവും മീമുകളും വെച്ച്‌ സോഷ്യല്‍മീഡിയ ഒന്നടങ്കം ആശംസകള്‍ നേരുന്നുണ്ട്. നിരവധി താരങ്ങളും പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്.

Loading...

സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. കുഞ്ചാക്കോ ബോബന്‍ നായകനായ ‘ദോസ്ത്’ എന്ന ചിത്രത്തില്‍ ചെറിയൊരു രംഗത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ സിനിമയിലേക്കുള്ള വരവ്.

തുടര്‍ന്ന് സ്വപ്നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്സ്, 101 വെഡ്ഡിംഗ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം, ഗുലുമാല്‍, ട്വന്റി 20, സ്കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും, പോപ്പിന്‍സ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങി നിരവധിയേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചു.