ജൂനിയര്‍ കുഞ്ചാക്കോയുടെ പേര് പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍.. ബോബന്‍ കുഞ്ചാക്കോ എന്ന ഇസഹാക്ക് കുഞ്ചാക്കോ

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടാകുന്നത്. താരം തന്നെ ഇക്കാര്യം പുറത്തുപറഞ്ഞതോടെ ആരാധകരുടെ ആശംസകള്‍ നിറഞ്ഞ് കൂടുകയാണ്.

ഇപ്പോള്‍ ജൂനിയര്‍ കുഞ്ചാക്കോ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന കുഞ്ഞിന് താരം പേരിട്ടിരിക്കുകയാണ്. ബോബന്‍ കുഞ്ചാക്കോ അഥവ ഇസഹാക് കുഞ്ചാക്കോ എന്നാണ് താരം മകന് നല്‍കിയ പേര്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മകന്റെ പേരിടല് ചടങ്ങിന്റെ വിവരം താരം അറിയിച്ചത്.

Loading...

കുഞ്ഞുണ്ടായപ്പോള്‍ മുതല്‍ ആരാധകര്‍ ജൂനിയര്‍ കുഞ്ചാക്കോയെ ബോബന്‍ കുഞ്ചാക്കോ എന്നാണ് വിളിച്ചിരുന്നത്. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരാണ് അത്.