ആരാധകരുടെ വലിയ ഇഷ്ടം നേടിയെടുത്ത നിരവധി താരജോഡികളുണ്ട്. അവര്‍ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഒരു കാലത്ത് വലിയ ഹിറ്റുകള്‍ തീര്‍ത്തതാകും. അത്തരത്തില്‍ മലയാളത്തില്‍ നിന്നുള്ളവരാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവിലാണ് ഇരുവരും ആദ്യം അഭിനയിക്കുന്നത്. സിനിമ പശ്ചാത്തലമുള്ള ലേബല്‍ കുഞ്ചാക്കോ ബോബനും ബാലതാരമായി മികച്ച പ്രകടനം നടത്തിയെന്ന പ്രത്യേകത ശാലിനിക്കും ഉണ്ടായിരുന്നു അനിയത്തിപ്രാവില്‍.
അനിയത്തിപ്രാവ് വലിയ ഹിറ്റായതോടെ മലയാളത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷത്തില്‍ എത്തിയ നിരവധി ചിത്രങ്ങളാണ് ആ കാലത്ത് പുറത്തിറങ്ങിയത്. ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റായതോടെ ആരാധകര്‍ ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും ചര്‍ച്ചയും ആരംഭിച്ചു. അതേസമയം ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തിലെല്ലാം നേരിടുന്ന പ്രധാന ചോദ്യവും ഇത് തന്നെയാണ്. എന്നാല്‍ ഈ ചോദ്യത്തിനെല്ലാം കുഞ്ചാക്കോ ബോബന്‍ വ്യക്തമായ മറുപടിയും നല്‍കാറുണ്ട്.
അടുത്തിടെ കുഞ്ചാക്കോ ബോബന് ഇത്തരത്തില്‍ ഒരു ചോദ്യം അഭിമുഖത്തില്‍ നേരിടേണ്ടിവന്നിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടി വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. സിനിമയില്‍ പ്രണയിച്ചിട്ടും എന്ത് കൊണ്ട് ജീവിതത്തില്‍ പ്രയണിയിച്ചില്ല എന്നായിരുന്നു ചോദ്യം. ഇപ്പോഴും ശാലിനിയുമായി പഴയ സൗഹൃദം ഉണ്ടോ എന്നും ചോദിച്ചിരുന്നു.ഞാനും ശാലിനിയും സ്‌കോര്‍പിയോ ആണ്. അതിന്റേതായ പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. സൗഹൃദത്തില്‍ പ്രത്യേകതയൊന്നും തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഞങ്ങള്‍ പ്രണയിച്ചിരുന്നു പക്ഷേ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. ആ കാലത്ത് ഞങ്ങള്‍ക്ക് വേറെ വേറെ പ്രണയം ഉണ്ടായിരുന്നതായി കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം അതിര്‍വരമ്പുകള്‍ ഇല്ലാത്തതാണ്. അജിത്തുമായി ശാലിനി പ്രണയിക്കുമ്പോള്‍ താന്‍ അവരെ സഹായിച്ചിരുന്നതായും കുഞ്ചാക്കോ ബോബന്‍ പറയുന്നു. വിവാഹത്തിന് ശേഷം രണ്ടുപേരും രണ്ട് ജീവിതത്തിലേക്ക് പോയെങ്കിലും സൗഹൃദത്തിന് ഒരു മാറ്റവും ഇല്ല. എല്ലാ ദിവസവും വിളിക്കുകയും മെസേജ് അയക്കുകയും ഒന്നും ഇല്ലാ എന്നാലും ആ സൗഹൃദത്തിന്റെ ഫീല്‍ അവിടെ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.