കൊറോണയേക്കാള്‍ ദുരന്തമായ കൊറേയെണ്ണം;സിനിമാസെറ്റ് പൊളിച്ചെതിനെതിരെ കുഞ്ചാക്കോ ബോബന്‍

കൊച്ചി: മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. സിനിമാലോകത്ത് നിന്നടക്കം നിരവധി നടന്‍മാരും സംവിധായകരുമടക്കം ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. ഈ സിനിമയിലെ വായകന്‍ ടോവിനോ തോമസ് രൂക്ഷ വിമര്‍ശനാണ് അക്രമകാരികള്‍ക്കെതിരെ നടത്തിയത്. ഇപ്പോഴിതാ നടന്‍ കുഞ്ചാക്കോ ബോബനും സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണയേക്കാള്‍ ദുരന്തമായ കൊറേയെണ്ണം എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഒരു സിനിമാ സെറ്റിനോട് പോലും എന്തിനാണ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്നായിരുന്നു വ്യാപകമായി ഉയരുന്ന ചോദ്യം.

‘മിന്നല്‍ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് പൊളിച്ചത്.കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്.

Loading...

ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്. കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

ഏതായാലും സിനിമാസെറ്റ് അടിച്ചു തകർത്തത് കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷും സംഘവും. ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പങ്കാളികളായ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരുമാണ്. അങ്കമാലിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.