ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസിന് അനുമതി നൽകി കുവൈത്ത്

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസിന് അനുമതി നൽകി കുവൈത്ത്. കൊറോണ എമർജൻസി കമ്മിറ്റിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുകയെന്നും കുവൈത്ത് മന്ത്രാലയം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചാണ് വിമാന സർവീസ് ഉണ്ടായിരിക്കുക.അടിയന്തിര മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. ഓഗസ്റ്റ് 22 മുതൽ ഇന്ത്യയുമായി നേരിട്ടുള്ള ഫ്ലൈറ്റ് ആരംഭിക്കും. ഇന്ത്യയെ കൂടാതെ ഈജിപ്ത്, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള സർവ്വീസ് ആരംഭിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.എയർപോർട്ട് ശേഷി പ്രതിദിനം 15,000 യാത്രക്കാരായി വർദ്ധിച്ചു.