കൊവിഡ് ബാധിച്ച് കുവൈറ്റിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

കുവൈറ്റ് : കുവൈറ്റിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. കോവിഡ് 19 വൈറസ്‌ ബാധിച്ച്‌ ചികിൽസയിലായിരുന്ന പാലക്കാട്‌ കൊല്ലങ്കോട്‌ ‘ശ്രീജ’ യിൽ വിജയ ഗോപാൽ ( 65) ആണു ഇന്ന് കാലത്ത്‌ മുബാറക്‌ അൽ കബീർ ആശുപത്രിയിൽ മരണമടഞ്ഞത്‌. ശ്വാസ തടസ്സത്തെ തുടർന്ന് രണ്ടു ദിവസം മുമ്പ്‌ ചികിൽസ തേടിയെത്തിയ ഇദ്ദേഹത്തിനു തുടർ പരിശോധനയിൽ കൊറോണ വൈറസ്‌ ബാധ കണ്ടെത്തിയിരുന്നു. കുവൈറ്റ്‌ മെറ്റൽ പൈപ്പ്‌ ഇൻഡസ്ട്രീസ്‌ കമ്പനിയിൽ ക്വാളിറ്റി കണ്ട്രോളർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം 40 വർഷത്തോളമായി കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു .സാൽമിയയിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ പാർവ്വതി. മക്കൾ ഡോ. അജയൻ , സഞ്ചയൻ ( ന്യൂസിലാന്റ്‌) പാലക്കാട്‌ ജില്ലാ പ്രവാസി അസോഷ്യേയേഷൻ സാൽമിയ ഏരിയ മെമ്പർ ആണ് പരേതൻ മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കുന്നതിന്റെ ഒരുക്കങ്ങൾ കെഎംസിസി ഹെല്പ് ഡെസ്കിന്റെ കീഴിൽ നടന്നു വരുന്നു

‌കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിയും അന്തരിച്ചു. കൊയിലാണ്ടി അത്തോളി സ്വദേശി അബ്ദുൽ അഷ്‌റഫ് തെക്കേ ചേരങ്കോട്ട് (55 ) ആണ് ഇന്ന് മരണമടഞ്ഞത്‌ . കൊറോണ വൈറസ്‌ ബാധയെ തുടർന്ന് അമീരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. നുസ്‌ഹ കോ ഓപ്പ് സൊസൈറ്റിയിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു .ഭാര്യ താഹിറ. കോവിഡ് 19 മാനദണ്ഡങ്ങൾ അനുസരിച്ചു കബറടങ്ങൾക്കുള്ള ഒരുക്കങ്ങൾ കെഎംസിസി ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു

Loading...

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ 1048 പേർക്കൂകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 14850 ആയി. പുതിയ രോഗികളിൽ 242 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി. രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 112 ആയി.