കുവൈറ്റില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു: മരിച്ചത് കോഴിക്കോട് സ്വദേശി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍ പദ്മനാഭന്‍ (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ മിഷ്‌രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം മരിച്ചത്. കുവൈത്തില്‍ സലൂണ്‍ ജീവനക്കാരന്‍ ആയിരുന്നു . ഭാര്യ: സന്ധ്യ .

അതേസമയം കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ1008 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം26192 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. ഇവരിൽ 8125 പേർ ഇന്ത്യക്കാരാണ്.

Loading...

കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് ഇന്ന് 11 പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 205 ആയി. ഇന്ന് 883പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 10156 ആയി. ആകെ. 15831 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 206 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇങ്ങനെ. സ്വദേശികൾ 287, ഈജിപ്ത്‌കാർ 161.,ബംഗ്ലാദേശികൾ 133 മറ്റുള്ളവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ‌