എണ്ണവിലിയിടിവിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് കര്‍ശനമായ സാമ്പത്തിക നിയന്ത്രണത്തിലേക്ക്. രാജ കൊട്ടാര ആവശ്യങ്ങള്‍ക്കായുള്ള ബജറ്റ് വിഹിതം കുറയ്ക്കാന്‍ അമീര്‍ ഷെയ്ഖ് സബാ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സാന്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി ഇന്ധനം, ജലം, വൈദ്യുതി തുടങ്ങിയവയ്ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലാണ്.

എണ്ണവിലിയിടിവിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന സാന്പത്തിക പരിഷ്‌കരണ നടപടികളുടെ ആദ്യ ചുവടെന്ന നിലയ്ക്കാണ് അമീരി ദിവാനുള്ള സാന്പത്തികവിഹിതം കുറയ്ക്കുന്നത്. രാജകൊട്ടാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്ന സംവിധാനമാണ് അമീരി ദിവാന്‍. അമീരി ദിവാനും അതുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം പുനരാലോചന നടത്തി കുറയ്ക്കണമെന്നാണ് അമീര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Loading...

നിലവില്‍ കുവൈത്ത് മാത്രമാണ് ഇന്ധനവിലയില്‍ മാറ്റം വരുത്താത്ത ഏക ജി.സി.സി രാജ്യം. അമീറിന്റെ കാര്യാലയത്തിനുള്ള ബജറ്റ് വിഹിതം കുറയ്ക്കു്‌നനതിലൂടെ സാന്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്കുണ്ടാകാവുന്ന അപ്രീതി കുറയ്ക്കാമെന്നും കരുതുന്നു. പൊതുജനങ്ങളെ സാരമായി ബാധിക്കാത്ത തരത്തിലുള്ള സാന്പത്തിക പരിഷ്‌കരണമാണ് കുവൈത്ത് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.