കേരളത്തിന് കൈത്താങ്ങായി കുവൈറ്റ്; 11 കോടി രൂപയുടെ സഹായ വാഗ്ദാനം

കുവൈറ്റ്: കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുവൈറ്റില്‍ നിന്ന് 11 കോടി രൂപയുടെ സഹായ വാഗ്ദാനം. പ്രളയ ദുരിതാശ്വാസത്തിന് 30കോടിരൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു.

നോര്‍ക്ക, ലോകകേരള സഭ എന്നിവയുടെ മേല്‍നോട്ടത്തില്‍ നടത്തിയ യോഗങ്ങളിലാണു 11 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവരുടെ മേല്‍നോട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു.

കഴിഞ്ഞ ദിവസം ജുമേറ ബീച്ച് ഹോട്ടലിലിലും യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലും വെച്ച് വിവിധ വ്യവാസയ സ്ഥാപന പ്രതിനിധികളുടെയും സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ വെച്ച് ഒറ്റ ദിവസം കൊണ്ട് അഞ്ചര കോടി രൂപയുടെ സഹായ വാഗ്ദാനമാണു ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ആഗോള സാലറി ചാലഞ്ച് ഏറ്റെടുത്ത് കൊണ്ട് ചില സ്ഥാപനങ്ങളും മുന്നോട്ട് വന്നു. കുവൈത്തില്‍ നിന്ന് 30 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. ഈ മാസം 20 നു വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഇതിനായി കുവൈറ്റില്‍ എത്തുന്നുണ്ട്. അപ്പോഴേക്കും 30 കോടി രൂപയെന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Top