കുവൈറ്റിൽ മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് : മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ആനക്കൽ നന്തികാട്ട് പ്രമോദ് ജേക്കബി(41)നെ യാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ആശുപത്രിയിലെത്താൻ ആംബുലൻസ് സഹായം തേടുകയും ചെയ്തിരുന്നു എന്ന് വിവരം ഉണ്ട്. എന്നാൽ ആംബുലൻസ് എത്തിയിരുന്നില്ല.
ഭാര്യ : ജിനിഷ
മക്കൾ : അമേയ, ജിയാന