കൊവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി : കൊറോണ ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു . പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ഏരംപുതുക്കുളത്തു വീട്ടിൽ അന്നമ്മ ചാക്കോ ( 59 )ആണ് മുബാറക് ഹോസ്പിറ്റലിൽ വച്ച് മരിച്ചത്. അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയ ഇവർ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടർന്ന് മുബാറക്ക്‌ അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണു. മക്കൾ : സാറ ടെൺസൺ , തോമസ്‌ ജേക്കബ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 838 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 21302 ആയി. പുതിയ രോഗികളിൽ 260 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6835 ആയി. 24 മണിക്കൂറിനിടെ 8 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 156 ആയി.

Loading...

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 355 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 120 പേർക്കും അഹമ്മദിയിൽ നിന്നുള്ള 176 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 91 പേർക്കും ജഹറയിൽ നിന്നുള്ള 96 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പുതുതായി 370 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 6117 ആയി. നിലവിൽ 15029 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 177 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.