കുവൈത്ത് സിറ്റി: സാമ്പത്തിക പ്രതിസന്ധി മൂലം ഗൾഫ് രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ദിനപ്രതി കൂടുന്നു, അതിന്റെ ഭാഗമായി കൂട്ടപിരിച്ചുവിടലുകൾ, ആനുകൂല്യങ്ങൾ വെട്ടികുറക്കുക തുടങ്ങി പല തിരിച്ചടികൾ അഭിമുഖീകരിക്കുന്ന പ്രവാസികൾക്ക് ഇതാ വീണ്ടും തിരിച്ചടി. കാറുകൾ, വിദേശ സ്‌കൂളുകളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നിവയ്ക്കു പുറമേ ജീവനക്കാരനും കുടുംബത്തിനുമുള്ള പൂർണ ഇൻഷുറൻസ്, താമസസ്ഥലത്തിനും ഫർണീച്ചറിനുമുള്ള അലവൻസ്, കുടുംബാംഗങ്ങൾക്കുള്ള സൗജന്യ വിമാന ടിക്കറ്റ് എന്നിങ്ങനെയുള്ള പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിറുത്തലാക്കണമെന്ന് ആവശ്യം .

കുവൈത്തിൽ പ്രവാസികൾക്ക് അമിതമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കണമെന്ന് പാർലമെന്റ് അംഗം ആവശ്യപ്പെട്ടു. ധനകാര്യം,നിക്ഷേപം തുടങ്ങിയ സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന പ്രവാസികളുടെ എണ്ണവും,അവരുടെ വേതനത്തിനെറയും കൃത്യമായ ലിസ്റ്റ് നൽകണമെന്നും പാർലമെന്റ് അംഗം അബ്ദുള്ള അബൂൽ ആവശ്യപ്പെട്ടു.

Loading...

ബജറ്റ് കമ്മി കുറയ്ക്കാൻ നടപ്പാക്കുന്ന സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി പ്രവാസികളായ ജീവനക്കാർക്ക് ഉദാരമായി നൽകുന്ന ആനുകൂല്യങ്ങൾ നിറുത്തലാക്കണമെന്ന് പാർലമെന്റ് അംഗം അബ്ദുള്ള അബൂൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാസികളായ നിരവധി സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിനുപുറമേ മറ്റ് ആനുകൂല്യങ്ങൾ അമിതമായി നൽകുകന്നുണ്ടന്നാണ് എം.പിയുടെ ആരോപണം.

കാറുകൾ, വിദേശ സ്‌കൂളുകളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നിവയ്ക്കു പുറമേ ജീവനക്കാരനും കുടുംബത്തിനുമുള്ള പൂർണ ഇൻഷുറൻസ്, താമസസ്ഥലത്തിനും ഫർണീച്ചറിനുമുള്ള അലവൻസ്, കുടുംബാംഗങ്ങൾക്കുള്ള സൗജന്യ വിമാന ടിക്കറ്റ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ നിറുത്തലാക്കണം.

ധനകാര്യം,നിക്ഷേപം തുടങ്ങിയ സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന പ്രവാസികളുടെ എണ്ണവും, അവരുടെ വേതനത്തിന്റെയും ആനുകൂല്യങ്ങളുടെയും വിശദമായ ലിസ്റ്റും എം.പി ഇന്നലെ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.