International News NRI News

കുവൈത്തില്‍ വിദേശികള്‍ക്ക് ജോലി മാറണമെങ്കില്‍ ഇനിമുതല്‍ രാജ്യത്തിന് പുറത്ത് പോയി തിരിച്ചുവരണം

 

“Lucifer”

കുവൈത്തില്‍ വിദേശികള്‍ക്ക് നിലവിലെ ജോലി മാറണമെങ്കില്‍ ഇനി മുതല്‍ രാജ്യത്തിന് പുറത്ത് പോയി പുതിയ വിസയില്‍ മടങ്ങി വരണം. ഏതെങ്കിലും വിസയിലെത്തിയ ശേഷം യോഗ്യമായ ജോലി കണ്ടെത്തുന്ന പ്രവണതക്ക് മാറ്റം വരുത്താനാണ് നടപടി. ഇതിന് പുറമെ അടുത്ത വര്‍ഷം മുതല്‍ 20 തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നിര്‍ബന്ധമാക്കുമെന്നും സാമ്ബത്തിക കാര്യ മന്ത്രി മറിയം അല്‍ അഖീല്‍ വ്യക്തമാക്കി.

എങ്ങനെയെങ്കിലും വിസ സംഘടിപ്പിച്ച് കുവൈത്തിലെത്തി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉയര്‍ന്ന തസ്തികകളില്‍ ജോലി നേടുന്ന പ്രവണത കൂടിയതോടെയാണ് പുതിയ നടപടി. കുവൈത്തില്‍ വന്നതിന് ശേഷം നേടുന്ന വിദ്യാഭ്യാസ യോഗ്യതയും വിസാ മാറ്റത്തിന് പരിഗണിക്കില്ല. സ്വകാര്യ മേഖലയില്‍ നിന്ന് പൊതുമേഖലയിലേയ്ക്കും തിരിച്ചും ഇഖാമ മാറ്റം അനുവദനിയമല്ല . മാത്രമല്ല ഒരേ മേഖലയില്‍ ഇഖാമ മാറ്റുന്നതിന് കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്നും സാമ്ബത്തിക കാര്യ മന്ത്രി വ്യക്തമാക്കി.

കൂടാതെ 20 തസ്തികകളിലെ ജോലിക്ക് അടുത്ത വര്‍ഷം മുതല്‍ എഴുത്ത് അല്ലെങ്കില്‍ പ്രായോഗിക പരീക്ഷ ക്ഷയും നിര്‍ബന്ധമാക്കും. പ്ലംബര്‍, ആശാരി, കാര്‍ മെക്കാനിക്ക്, ഇലക്ട്രീഷന്‍,ലാബ് ടെക്‌നീഷന്‍, അക്കൗണ്ടന്റ്, ലീഗല്‍ കണ്‍സള്‍റ്റന്റ്, വെല്‍ഡര്‍, തുടങ്ങിയ ജോലികള്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കുക. രാജ്യത്ത് അധികമുള്ള അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, വിസ കച്ചവടത്തിലൂടെ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരീക്ഷ നടത്തുകയെന്ന് മന്ത്രി പ്രതികരിച്ചു .

Related posts

മദ്യലഹരിയിൽ ജോലിക്കിറങ്ങിയ സി.ഐ.യെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏല്പ്പിച്ചു. സി.ഐ യെ സസ്പൻഡ് ചെയ്തു.

subeditor

നരേന്ദ്രമോദിയുടെ കാനഡ സന്ദര്‍ശനം വന്‍വിജയം, ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യോഗം ചേര്‍ന്നു

subeditor

ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കി, അഞ്ചാം ദിവസം തുന്നലിലൂടെ കുടല്‍ പുറത്ത് വന്നു; സിസേറിയന്റെ അനുഭവം പങ്കുവെച്ച് യുവതി; ഞെട്ടല്‍

subeditor5

പാർട്ടിക്കെതിരെ ലേഖനമെഴുതിയ എൻ.വി ബാലകൃഷ്ണനുമായി വി.എസ് ചർച്ച നടത്തി.

subeditor

“പാവാട” മൊബൈൽ ക്യാമറയിൽ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

subeditor

ഇതാ, ജീന്‍സിലെ പുതിയൊരു വെറൈറ്റി

പോലീസ് മേധാവി വീട്ടമ്മയെ ഭീഷണിപ്പെടുത്തി 69 ലക്ഷം രൂപയും 8 പവന്‍ സ്വര്‍ണവും കവര്‍ന്നു

subeditor

കരിങ്കടലിലെ കപ്പലപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യക്കാരും, ഒരു മലയാളിയെ രക്ഷപ്പെടുത്തി

subeditor5

ഐ.എസ് വധഭീഷണി: തസ്ലീമ നസ്റിനെ യു.എസിലേക്ക് മാറ്റി

subeditor

പെൺകുട്ടിക്ക് ജന്മം നൽകിയതിന് ഭർത്താവ് മുത്തലാഖ് ചെല്ലുമെന്ന് ഭീഷണിയെന്ന് യുവതി

പ്രളയത്തിൽ മുങ്ങി ആലുവ, വിമാനത്താവളത്തിൽ വൻ മുൻ കരുതൽ നടപടി

subeditor

രാഹുലിന്റെ പത്രികാ സമര്‍പ്പണത്തിന് നാടിളക്കി നടത്താനിരുന്ന പ്രചാരണം വിലക്കി എസ്.പി.ജി… മലബാറിനെ ഇളക്കി മറിക്കുമെന്ന് കെ.പി.സി.സി

subeditor5