News NRI News

പ്രവാസികള്‍ക്ക് തിരിച്ചടി, നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി; കരട് രൂപം തയ്യാറാക്കി

കുവൈത്ത്; കുവൈറ്റില്‍ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന കരടുനിര്‍ദേശം സാമ്പത്തികകാര്യ സമിതി പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിട്ടു. പാര്‍ലമെന്റിലെ നിയമകാര്യ സമിതിയും സര്‍ക്കാറും എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് കരടുനിര്‍ദേശം വോട്ടിന് വിട്ടത്.

സര്‍ക്കാരിന് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തി നികുതി നിര്‍ദേശം നടപ്പാക്കാനാണ് സാമ്പത്തികകാര്യ സമിതിയുടെ നീക്കം. വിദേശികള്‍ക്ക് റെമിറ്റന്‍സ് ടാക്സ് ഏര്‍പ്പെടുത്തുന്നത് ഭരണഘടനക്ക് എതിരല്ലെന്നും, സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ നികുതി വിഷയത്തില്‍ തുല്യനീതി പാലിക്കണമെന്ന് ഭരണഘടന പറയുന്നില്ലെന്നും സാമ്പത്തിക സമിതി വ്യക്തമാക്കിയിരുന്നു.

വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ജനുവരിയില്‍ ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന്റെ നിയമകാര്യ സമിതി തള്ളിയിരുന്നു. വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നാണ് നിയമകാര്യ സമിതിയുടെ വാദം. റെമിറ്റന്‍സ് ടാക്സ് നടപ്പാക്കിയാല്‍ സമ്പദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്ന് വിലയിരുത്തി നേരത്തെ മന്ത്രിസഭയും നിര്‍ദേശം നിരാകരിച്ചിരുന്നു. നികുതി ഏര്‍പ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികള്‍ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നുമാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍

Related posts

കുടുംബാംഗങ്ങളെ കുവൈത്തിൽ കൊണ്ടു വരുന്നതിന് പ്രവാസികൾ ഇനി വൻതുക നൽകേണ്ടിവരും.

subeditor

ഫ്രാങ്കോക്കെതിരേ നടപടി എടുക്കില്ല- മെത്രാന്മാരുടെ അഖിലേന്ത്യാ സമിതി

subeditor

പതിനഞ്ചുകാരി വീട്ടിലെ കുളിമുറിയിൽ പ്രസവിച്ചു; കുട്ടിയുടെ പിതാവ് 14കാരൻ

വാക്കുകൾ കിട്ടിയില്ല, പ്രണയം പറയാൻ പൊട്ടി കരഞ്ഞുപോയി, സിനിമ പോലെ സിംപിൾ അല്ല ജീവിതമെന്ന് പ്രിയാമണി

subeditor

പാരമ്പര്യ വൈരികളായ ഇസ്രായേലുമായി യു.എ.ഇ അടുക്കുന്നു. ഞെട്ടലോടെ മുസ്ലീം ലോകം

subeditor

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ വിവാഹത്തിന് സമ്മതം മൂളി

subeditor

ബോണ്ടായെ തേടിവന്ന പൊലീസ് സംഘം ഞെട്ടി, പിടികൂടിയത് വൻ കഞ്ചാവ് സംഘത്തെ, രണ്ട് പേർ പ്രായപൂർത്തിയാകാത്തവർ

pravasishabdam news

ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശം റിലീസ് ചെയ്ത് രണ്ടാം ദിനം ഇന്റർനെറ്റിൽ.

subeditor

കളി ദിലീപിനോടോ..ഞാൻ രാജിവയ്ച്ചു..പുറത്താക്കാൻ വരുന്നവരോട് ദിലീപ്,ഈ മാസം 10ന്‌ അത് സംഭവിച്ചെന്നും നടിമാർ ചമ്മിയെന്നും

subeditor

കുറ്റബോധത്തോടെ ഹസന്‍: കരുണാകരനെതിരെ പ്രവര്‍ത്തിച്ചതില്‍ വിഷമം; മുഖ്യമന്ത്രിസ്ഥാനത്തും നിന്ന് കരുണാകരനെ മാറ്റുന്നതില്‍ ആന്‍ണിക്ക് എതിര്‍പ്പുണ്ടായിരുന്നു

subeditor12

ദാഹശമനികളിലും മായം; മരപ്പൊടികളും മരത്തൊലിയും കൃത്രിമ ചായങ്ങൾ കലർത്തി ദാഹശമനികളെന്ന പേരിൽ വിപണികളിലെത്തുന്നത്

subeditor

വിവാഹത്തിന് ഇന്ത്യയിൽ നിന്നും എത്തിയ പിതാവ് അപ്രത്യക്ഷമായി

subeditor