കുവൈറ്റ് സിറ്റി: 50വയസു കഴിഞ്ഞ പ്രവാസികളെ സർക്കാർ സർവീസിൽ നിന്നും പുറത്താക്കുന്ന പുതിയ നിയമം സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചു. സർക്കാർ ആരോഗ്യ മേഖലയിൽ ഈ തീരുമാനം മലയാളികളടക്കം ആയിരക്കണക്കിന്‌ ആളുകളെ ബാധിക്കും. ഓയിൽ, പൊതു സർവീസ്സ് തുടങ്ങിയവയിലും എഞ്ചീയറിങ്ങ് മേഖലയിലും പ്രവാസികൾ ധാരാളമായി ജോലി ചെയ്യുന്നു. പുതിയ നീക്കം വന്നതോടെ ഇവർ അസ്വസ്തരാണ്‌.അന്‍പത് വയസായ പ്രവാസികളുടെ സേവനം അവസാനിപ്പിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. ഓരോ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലിചെയ്യുന്ന പ്രവാസികളുടെ വയസ് ഉള്‍പ്പെടെയുള്ള ലിസ്റ്റ് മാര്‍ച്ച് ഒന്നിനകം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി ഔദ്യോഗിക ഉറവിടത്തെ ഉദ്ധരിച്ച് അല്‍ നഹാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിനു മുന്നോടിയായാണ് ലിസ്റ്റ് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിനും പൊതു ഫണ്ട് ദുര്‍വിനിയോഗം നിറുത്തലാക്കുന്നതിനും ബജറ്റില്‍ കര്‍ശന നിര്‍ദേശങ്ങളുണ്ടാകുമെന്നാണ് ലഭ്യമായ വിവരം.

ഈ വർഷം തീരുമാനം നടപ്പാക്കില്ല. വരുന്ന സാമ്പത്തിക വർഷത്തിൽ 50 വയസു കഴിഞ്ഞവരുടെ എണ്ണവും സർവേയും പൂർത്തിയാക്കും. അവർക്ക് പകരം റിക്രൂട്ട്മെന്റുകൾ നടത്തി ഘട്ടം ഘട്ടം ആയിട്ടായിരിക്കും തീരുമാനം നടപ്പാക്കുക. ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്ന തസ്തികളിൽ കുവൈറ്റ് പൗരന്മാർക്കായിരിക്കും ആദ്യം അവസരം കൊടുക്കുക. അന്‍പത് വയസ് പൂര്‍ത്തിയായ എല്ലാ പ്രവാസികളുടെയും സേവനം നിര്‍ബന്ധമായും അവസാനിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം. മന്ത്രാലയങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഇതിനു തയാറാകാതെ വന്നാല്‍ ബന്ധപ്പെട്ട മന്ത്രിമാരെ ഇക്കാര്യം അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

Loading...