കുവൈത്ത്: സ്വകാര്യ കന്പനികളുടെ വിസകളിൽ ജോലി ചെയ്യുന്ന വിവാഹിതരായ വിദേശ വനിതകൾക്ക് ആശ്വസിക്കാം. തൊഴിലിടങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടക്കേസിൽപ്പെട്ട വിദേശവനിതകൾക്ക് കുവൈത്ത് ആഭ്യന്തരമന്ത്രാലയം ഇളവ് അനുവദിച്ചു. സ്വകാര്യ കമ്പിനികളുടെ വിസകളിൽ ജോലി ചെയ്യുന്ന വിവാഹിതരായ വിദേശ വനിതകൾക്ക് ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലേക്ക് മാറാൻ അനുവാദം നൽകി. എന്നാൽ, പിന്നീട് ഇവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള തൊഴിൽ വിസ ലഭിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

ഇവർക്ക് ഏതിരെ റജിസ്ട്രർ ചെയ്തിട്ട ഒളിച്ചോട്ട കേസുകൾക്ക് ഇളവ് അനുവദിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഉറക്കിയിരിക്കുന്നത്. ഇത്തരം കേസുകളിൽ ഉൾപ്പെട്ട സ്ത്രികൾക്ക് ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലേക്ക് മാറാനുള്ള അനുവാദമാണ് നലകിയിരിക്കുന്നതെന്ന് പൗരത്വ, പാസ്‌പോർട്ട് വിഭാഗം അണ്ടർസെക്രട്ടറി മേജർ ജനറൽ ഷേഖ് മാസ്വിൻ അൽ ജാറാ വ്യക്തമാക്കി.

Loading...

അതായത്, ആർട്ടിക്കിൾ 18ാം നമ്പർ വിസയിൽ ഉള്ള വിദേശ വനിതയക്ക് ഏതിരെ അവർ ജോലി ചെയ്യുന്ന സ്ഥാപനം ഒളിച്ചോട്ടം പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർക്ക് ഭർത്താവിന്റെ സ്‌പോൺസർഷിപ്പായ 22ാം നമ്പറിലേക്ക് വിസ മാറ്റാം. എന്നാൽ ഭാര്യയെ സ്‌പോൺസർ ചെയ്യുന്നതിന് ഭർത്താവിന് നിയമസാധുതയുള്ള റെസിഡൻസിയും ആവശ്യത്തിന് ശമ്പളവുമുണ്ടായിരിക്കണം.

ഒളിച്ചോട്ട കേസുകളുടെ പട്ടികയിൽനിന്ന് വിവാഹിതരായ സ്ത്രീകളെ ഒഴിവാക്കി, പട്ടികയിലെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായണിത്. നിലവിൽ ഒളിച്ചോട്ട കേസുകൾ രജിസ്ട്രർ ചെയ്തിട്ടുള്ളവർക്കായിരിക്കും പ്രസ്തുത ആനുകൂല്യം ലഭിക്കുക. എന്നാൽ, ഇത്തരത്തിൽ 22 ാം നമ്പർ വിസയിലേക്ക് മാറിയവർക്ക് പിന്നീട് 18ാം നമ്പരിലുള്ള വിസ ലഭിക്കുകയിമില്ലന്നും അറിയിച്ചിട്ടുണ്ട്.