കുവൈറ്റ് വിസ: പുതിയ നിബന്ധനകള്‍

കുവൈറ്റ്: കുവൈറ്റ് വിസയ്ക്കുള്ള അപേക്ഷയില്‍ പുതിയ നിബന്ധനകള്‍ വരുന്നു. കുവൈറ്റില്‍ വിസ ലഭിക്കണമെങ്കില്‍ പാസ്പോര്‍ട്ടില്‍ കുറഞ്ഞത് രണ്ടു വര്‍ഷം കാലാവധി ഉണ്ടായിരിക്കണം. തൊഴില്‍ വീസയ്ക്കും ആശ്രിത വീസയ്ക്കും ഈ നിബന്ധന ബാധകമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക വിസയ്ക്ക് ആറു മാസത്തെ കാലാവധിയെങ്കിലും പാസ്പോര്‍ട്ടില്‍ ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോര്‍ട്ട് താമസാനുമതികാര്യ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് മസാന്‍ അല്‍ ജര്‍റാഹ് അല്‍ സബാഹിന്‍റെ നിര്‍ദേശാനുസരണമാണ് തീരുമാനം.

വിസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിനും ഈ വിഷയത്തില്‍ കുവൈത്തിനെതിരായ പ്രചാരണങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുമുള്ള വിവിധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഒളിച്ചോടിയവര്‍ പിടിക്കപ്പെട്ടാല്‍ ഉടന്‍ നാടുകടത്തും. സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയിലുള്ളവര്‍ക്കും ഗാര്‍ഹികത്തൊഴില്‍ വിസയിലുള്ളവര്‍ക്കും ഈ നിയമം ബാധമാകും. വിസ കാര്യത്തില്‍ രാജ്യത്തെ ഹോട്ടലുകളും ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗവും തമ്മില്‍ കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കും. വിസയ്ക്കും ഇഖാമയ്ക്കുമുള്ള അപേക്ഷാ ഫോറം പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്

Loading...