ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കെ വി തോമസ്; നേതൃത്വത്തിന് വിമർശനം

കൊച്ചി: തൃക്കാക്കരയിൽ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ കെ വി തോമസ് രം​ഗത്ത്. ഉമാ തോമസിനെ എങ്ങനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി നിയോ​ഗിച്ചത് എന്നാണ് നേതൃത്വത്തോട് കെ വി തോമസിന്റെ ചോദ്യം.സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയർത്തിയ കെവി തോമസ്, സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും ആരോപിച്ചു.