കൊച്ചിയിൽ ഓട നിർമാണത്തിനിടെ മതിലിടിഞ്ഞ് വീണു; ഒരാൾ മരിച്ചു

കൊച്ചി: കലൂരിൽ ഓട നിർമാണത്തിനിടെ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കലൂർ കത്രികടവ് റോഡിന് സമീപത്താണ് സംഭവം നടന്നത്. മൂന്ന് പേരാണ് മതിലിനിടയിൽ കുടുങ്ങിക്കിടന്നത്. മൂന്നാമത്തെയാളാണ് മരിച്ചത്. ബാക്കി രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട മൂന്ന് പേരും ആന്ധ്ര സ്വദേശികളാണ്. ഓട വൃത്തിയാക്കി കോണ്ക്രീറ്റ് ചെയ്യുന്ന പണിയിലേർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽ പ്പെട്ടത്. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.