National News

‘മോദീ, തൊഴില്‍ ചെയ്യാന്‍ അനുവദിക്കൂ’ തൊഴിലാളിയുടെ കിടിലന്‍ ഇംഗ്ലീഷ്; യെസ് ‘വൈ നോട്ട്?

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണം അറിയാന്‍ ഇറങ്ങിയതാണ് ലല്ലന്‍ടോപ്പ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കൂട്ടം കൂടി നില്‍ക്കുന്ന ആളുകളോട് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രതീക്ഷകളെപ്പറ്റി ചോദിച്ചു. പല അഭിപ്രായങ്ങളും വരുന്നതിനിടെ 50നു മുകളില്‍ വയസ്സ് തോന്നുന്ന ഒരു കൂലിത്തൊഴിലാളിയുടെ മുന്നിലേക്കും അദ്ദേഹം മൈക്ക് നീട്ടി. ഹിന്ദിയില്‍ സംസാരം ആരംഭിച്ച അദ്ദേഹം ഉടന്‍ തന്നെ ഇംഗ്ലീഷിലേക്ക് മാറി.
”ഐ വാണ്ട് ടു വര്‍ക്ക്”
അത്ഭുതപ്പെട്ട റിപ്പോര്‍ട്ടറുടെ ചോദ്യം: ”ഇംഗ്ലീഷ്?”
കൂലിത്തൊഴിലാളിക്കുണ്ടായിരുന്നത് ഒരു മറുചോദ്യമായിരുന്നു: ”യെസ്. വൈ നോട്ട്?”
”ഐ വാണ്ട് ടു വര്‍ക്ക്. ഐ ആം സെയിംഗ് മോദി ടു അലോ ദ വര്‍ക്ക്. ഡോണ്ട് ഗെറ്റ് ഡെയിലി വര്‍ക്ക്.”- അദ്ദേഹം തുടര്‍ന്നു. പിന്നീട് സംസാരം വീണ്ടും ഹിന്ദിയിലാക്കി. മോദി സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. തൊഴിലില്ലായ്മയുടെ ഭീകരത ചൂണ്ടിക്കാട്ടിയ അദ്ദേഹം ആവശ്യത്തിനു തൊഴില്‍ ഉറപ്പാകാന്‍ സര്‍ക്കാര്‍ സന്നദ്ധരാകണമെന്നും അറിയിച്ചു.

“Lucifer”

ഹിന്ദിയും ഇംഗ്ലീഷും മാറിമാറി സംസാരിക്കുന്നതിനിടെ അദ്ദേഹം ഏതു വരെ പഠിച്ചു എന്നായി റിപ്പോര്‍ട്ടറുടെ ചോദ്യം. ബിരുദധാരിയാണ് താന്‍ എന്ന മറുപടി കേട്ട് വീണ്ടും റിപ്പോര്‍ട്ടര്‍ക്ക് അത്ഭുതം. ഡിഗ്രി കഴിഞ്ഞിറങ്ങിയ സമയത്തെ ഇന്ദിരാഗാന്ധി സര്‍ക്കാരിനെക്കുറിച്ചും ഇപ്പോഴത്തെ മോദി സര്‍ക്കാരിനെക്കുറിച്ചുമൊക്കെ അദ്ദേഹം വിശദമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

ഉത്തര്‍പ്രദേശിലെ നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമാണ് ലല്ലന്‍ടോപ്പ്. ഹിന്ദി ഭാഷയിലുള്ള ഈ മാധ്യമം സൗരഭ് ദ്വിവേദി എന്ന മാധ്യമപ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ളതാണ്. പൊളിറ്റിക്കല്‍ കിസ്സെ എന്ന വെബ് സീരീസിലൂടെ പ്രശസ്തനായ വ്യക്തിയാണ് സൗരഭ് ദ്വിവേദി.

Related posts

മൂന്നാമത്തെ കുട്ടി പിറന്നാൽ സൗജന്യ ഭൂമിയും പലിശ രഹിത വായ്പയും

subeditor5

ബിജെപിയിൽ അംഗത്വമെടുത്ത മുസ്ലിം യുവതിയോട് വാടക വീട് ഒഴിയാൻ ആവശ്യപെട്ട് ഉടമ

subeditor10

രാഹുൽ ഈശ്വർ ശബരിമലയിലേക്ക്, രഹസ്യ സന്ദേശങ്ങൾ നല്കാൻ അയ്യപ്പ ഭക്തർക്ക് വാക്കി ടോക്കികൾ

subeditor

ജസ്റ്റിസ് ബി.എച്ച്. ലോയയുടെ ദുരൂഹ മരണം; പോസ്റ്റ്മോർട്ടത്തിൽ ബിജെപി മന്ത്രിയുടെ ബന്ധു ഇടപെട്ടു; കൂടുതൽ വെളിപ്പെടുത്തലുമായി കാരവന്‍

subeditor12

സൗദിയിലെ സ്‌കൂളുകളിലും സ്വദേശിവത്കരണം. ഇനി വിദേശി കുട്ടികള്‍ക്ക് പഠിക്കാന്‍ സാധ്യത കുറയും… അധ്യാപക തസ്തികകളും സ്വദേശികൾക്ക്

subeditor5

ചെന്നൈ സന്ദര്‍ശനത്തിനിടയ്ക്കും മോദിക്കുപിന്നാലെ ഫോട്ടോഷോപ്പ് വിവാദം.

subeditor

അവർ അജ്ഞാതരല്ല,ആ മുഖം മൂടിധാരികൾ ആർ.എസ്.എസുകാർ, ഉറുമ്പിനേ പോലും നോവിക്കാത്ത മോഹനനേ വെട്ടി നുറുക്കിയ 7പേർ അറസ്റ്റിൽ

subeditor

യുവാവിന്റെ കസ്റ്റഡി മരണം ; നഷ്ടപരിഹാരം തുകയായ 10 ലക്ഷം രൂപ പ്രതികളായ പൊലീസുകാരില്‍ നിന്ന് ഈടാക്കണമെന്നും അഡീ. ചീഫ് സെക്രട്ടറി

subeditor

പൊലീസിനോട് പറയാത്തതെല്ലാം ജിന്‍സനോട് പറഞ്ഞു ;ഒടുവില്‍ പോലീസ് എല്ലാമറിഞ്ഞു; ഞെട്ടിക്കുന്ന വിവരങ്ങള്‍…

pravasishabdam online sub editor

ഒരു പുതിയ സ്വാതന്ത്ര ദിനത്തിനായി കാത്തിരിക്കുക, രാഷ്ട്രീയ പ്രവേശനത്തിനു തുടക്കം കുറിച്ച് ഉലകനായകൻ കമൽ ഹാസന്‍റെ സ്വാതന്ത്ര ദിന സന്ദേശം

മുന്‍ വൈരാഗ്യം: യുവാവ് കൊല്ലപ്പെട്ടു

subeditor

നെടുങ്കണ്ടം കസ്റ്റഡിമരണം; ചിട്ടിയിലൂടെ പിരിച്ചെടുത്ത പണം നിക്ഷേപിച്ചിരുന്നത് കുമളിയിലെ ചിട്ടിക്കമ്പനിയിലെന്ന് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

main desk