15-ാം വയസില്‍ ഐഎസില്‍ ചേര്‍ന്നു, രണ്ട് കൈക്കുഞ്ഞുങ്ങളുമായി നാല് വര്‍ഷങ്ങള്‍ക്കിപ്പുറം തിരികെ ഓടിയെത്തി

ബാഗൗസ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന 19 വയസുള്ള ജര്‍മ്മനിക്കാരി രക്ഷപ്പെട്ട് തിരികെ എത്തി. 15-ാം വയസിലാണ് ലിയോനോറ ഐഎസില്‍ ചേരുന്നത്. സൈനിക നീക്കം ശക്തിയായതോടെ ഐഎസ് സ്വാധീനത്തിലുണ്ടായിരുന്ന പല പട്ടണങ്ങളും സൈന്യം പിടിച്ചെടുത്തു. ഇതോടെ ഈ നഗരങ്ങളില്‍ പട്ടിണിയും പരിവട്ടവുമായി. തീവ്രവാദികള്‍ എല്ലാവരും നാട് വിട്ടു. സ്ത്രീകളും കുട്ടികളും മാത്രമായി. ഇതോടെയാണ് ലിയോനോറയും തിരികെ ഒടിയത്.

15ാം വയസില്‍ മുസ്ലീമായി മതം മാറിയ ലെനോറ രണ്ട് മാസത്തിന് ശേഷം ഐഎസില്‍ ചേരാനായി സിറിയയിലേക്ക് പോവുകയുമായിരുന്നു. ജര്‍മന്‍ തീവ്രവാദിയായ മാര്‍ട്ടിന്‍ ലെംകെയുടെ മൂന്നാം ഭാര്യയായിരുന്നു ലെനോറ. ഇയാളുടെ രണ്ട് ഭാര്യമാര്‍ക്കൊപ്പമാണ് ലെനോറ സിറിയയില്‍ എത്തിയത്. ആദ്യം സിറിയന്‍ തലസ്ഥാനം റാഖയില്‍ തീവ്രവാദികള്‍ക്കൊപ്പമായിരുന്നു ലെനോറയുടെ താമസം. വീട് നോക്കാനായിരുന്നു ഇവര്‍ക്ക് നിര്‍ദേശം. പാചകം ചെയ്തും വീട് വൃത്തിയാക്കിയുമായിരുന്നു ജീവിതം. ലെനോറയുടെ രണ്ടാം കുഞ്ഞിന് രണ്ട് ആഴ്ച മാത്രമാണ് പ്രായം. ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

Loading...

ലെനോറയുടെ ഭര്‍ത്താവ് ലെംകെ ഐഎസിന്റെ ടെക്‌നീഷ്യനായി പ്രവര്‍ത്തിക്കുകയായിരുന്നു.