പന്തളം: ഫേഷ്യല്‍ ചെയ്യുന്നതിനിടെ ബ്യൂട്ടീഷ്യന്റെ ഭര്‍ത്താവ് മുറിയില്‍ കയറി. താന്‍ അപമാനിതയായെന്ന് കാട്ടി യുവതി പോലീസില്‍ പരാതി നല്കി. ഇന്നലെ ഉച്ചയോടെ പന്തളം ജംഗ്ഷനിലുള്ള ബ്യൂട്ടിപാര്‍ലറിലായിരുന്നു സംഭവം. ഇലന്തൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
ബ്യൂട്ടി പാര്‍ലറിലെ പ്രത്യേക മുറിയില്‍ ഫേഷ്യല്‍ ചെയ്യുന്നതിനിടെയാണ് ബ്യൂട്ടീഷ്യന്റെ ഭര്‍ത്താവ് കയറിവന്നത്. ഷുഭിതയായ യുവതി ഇതിനെ ചോദ്യം ചെയ്തശേഷം പന്തളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമ.
Loading...