കഞ്ചാവും എംഡിഎംഎയും വീട്ടിൽ നിന്ന് കണ്ടെത്തി ; വീട്ടമ്മ അറസ്റ്റിൽ, പ്രധാനപ്രതി മകൻ

എറണാകുളം : കൊച്ചിയിൽ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. സംഭവത്തിൽ വീട്ടമ്മയെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി എളങ്കുന്നപ്പുഴയിലാണ് സംഭവം. എക്സൈസ് കോസ്റ്റൽ പോലീസ് നടത്തിയ പരിശോധനയിൽ എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയുടെ വീട്ടിൽ നിന്നുമാണ് ലഹരി കണ്ടെത്തിയത്.

കേസിൽ ഖലീലയുടെ മകൻ രാഹുലാണ്‌ ഒന്നാം പ്രതി. ഖലീല രണ്ടാം പ്രതിയും. മകന്റെ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Loading...

ഖലീലയു‌ടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ 70 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവരുടെ മകൻ രാഹുൽ നേരത്തെയും നിരവധി കേസുകളിലെ പ്രതിയാണ്. പ്രധാനപ്രതി രാഹുൽ ഒളിവിലാണ്. ഇയാളെ പിടികൂടാനായി തിരച്ചിൽ തുടർന്ന്കൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.