ചരിത്രം സൃഷ്ടിച്ച് വനിതകള്‍, ദുബായിയില്‍ പൊതു ബസ്സുകളില്‍ വളയം പിടിച്ചത് മൂന്ന് വനിതാ ഡ്രൈവര്‍മാര്‍

ദുബായ്: സ്ത്രീകള്‍ ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാക്കാര്യത്തിലും സ്ത്രീകള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദുബായില്‍ പൊതു ബസുകളില്‍ വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വനിതകള്‍. മധ്യപൂര്‍വ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവര്‍മാരെയാണ് ഇപ്പോള്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി നിരത്തിലിറക്കിയിരിക്കുന്നത്. ദുബായിക്കകത്തെ ബസുകള്‍ ഇവര്‍ വെള്ളിയാഴ്ച മുതല്‍ ഓടിച്ചുതുടങ്ങിയതായിട്ടാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ആര്‍ടിഎയുടെ കീഴില്‍ ഒട്ടേറെ വനിതാ ഡ്രൈവര്‍മാരാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ടാക്‌സി ഡ്രൈവര്‍മാര്‍ 165. ലിമോസ് ഡ്രൈവര്‍മാര്‍41. സ്‌കൂള്‍ ബസ് ഡ്രൈവര്‍1. വരും ദിനങ്ങളില്‍ കൂടുതല്‍ വനിതാ ബസ് ഡ്രൈവര്‍മാരെ നിരത്തുകളില്‍ കാണാമെന്നാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സിഇഒ അഹമദ് ഹാഷിം ബഹ്‌റൂസിയാന്‍ വ്യക്തമാക്കിയിരിക്കുന്നത്. പുരുഷ ഡ്രൈവര്‍മാരെ പോലെ മികച്ച വനിതാ ഡ്രൈവര്‍മാരെയും വാര്‍ത്തെടുക്കുന്നതായും ബഹ്‌റൂസിയാന്‍ പറയുകയുണ്ടായി. പുരുഷ മേല്‍ക്കോയ്മയുള്ള മേഖലയില്‍ വനിതകള്‍ക്കും തുല്യ സ്ഥാനം നല്‍കുന്നു. കൂടാതെ, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Loading...