തന്റെ ശരീരത്തിൽ അര്‍ബുദത്തിന്റെ വേരുകൾ ഉറയ്ക്കുമ്പോൾ പൊന്നോമനയായി അവൻ പിറന്നു.

തന്റെ ആണ്‍കുഞ്ഞ് ഒരു അത്ഭുതശിശുവാണെന്നാണ് ജെയ്ഡ് പറയുന്നത്. അര്‍ബുദം ബാധിച്ച തന്റെ ശരീരത്തില്‍ പിറന്ന, നിരവധി റേഡിയേഷന്‍ ചികിത്സയെ അതിജീവിച്ച കുഞ്ഞിനെ, ജീവനോടെ തനിക്ക് കിട്ടും എന്ന് യാതൊരു പ്രദീക്ഷയും ഇല്ലാരുന്നു ജെയ്ഡ് പറയുന്നു.

36കാരിയായ ജെയ്ഡ് ഡെവിസിന്റെ രണ്ട് സ്തനങ്ങളില്‍ ഒന്നില്‍ അസാധാരണമാം വിധത്തിലൊരു വളര്‍ച്ച കണ്ടു ആ ദിവസങ്ങളില്‍ അവള്‍ ഏതാനും ആഴ്ചകള്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങളാവും അതെന്നും വളര്‍ച്ച അപകടകാരിയല്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. സംശയം മാറാതിരുന്നപ്പോള്‍ ബയോപ്‌സിയടക്കമുള്ള പരിശോധനകള്‍ ചെയ്തു. പുറത്തുവന്ന ഫലം ജെയ്ഡിനെ തകര്‍ത്തുകളഞ്ഞു. പിന്നീട് അങ്ങോട്ട് ഭയത്തിന്റെ ദിവസങ്ങൾ ആയിരുന്നു. ഡോക്ടർമാർ പലതും നിർദ്ദേശിച്ചു അബോർഷൻ വരെ. എന്നാൽ തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയിട്ട് അവൾക്ക് ഒരു ജീവിതത്തിന് ജെയ്ഡ് ഒരുക്കമല്ലാരുന്നു.

Loading...

അസുഖത്തെ പൊരുതി തോൽപിക്കണം എന്ന തീരുമാനത്തോട് കൂടി മുന്നോട്ട് പോയി. മാസങ്ങള്‍ക്ക് ശേഷം ആരോഗ്യവാനായ ഒരു ആൺകുട്ടിക്ക് ജെയ്ഡ് ജന്മം നൽകി.