പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം, കമിതാക്കൾ അറസ്റ്റിൽ

ചന്തേര: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മാച്ചിക്കാട് സ്വദേശിനിയായ 33-കാരിയെയും ബേപ്പൂര്‍ സ്വദേശി പി.ടി.അനൂപിനെയു(33)മാണ് ചന്തേര എസ്.ഐ. എം.വി.ശ്രീദാസും സംഘവും പിടികൂടിയത്. 10-ഉം 13-ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ അനൂപിനൊപ്പം യുവതി നാടുവിടുകയായിരുന്നു.

യുവതിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതാവുന്നത്. യുവതിയുടെ സഹോദരന്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ യുവതി കാമുകനൊപ്പമാണ് പോയതെന്നറിഞ്ഞു. പിന്നാലെ ചെറുവത്തൂര്‍ മടക്കരയില്‍വെച്ച് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

Loading...

പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം യുവതിക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി യുവാവിനെതിരെയും കേസെടുത്ത് പോലീസ് കോടതിയില്‍ ഹാജരാക്കി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.