ആഘോഷമാക്കാന്‍ ലേഡി ഗാഗ, ജെന്നിഫര്‍ ലോപസ്,ജോ ബൈഡന്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ഇനി ദിവസങ്ങള്‍ മാത്രം

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി 20നാണ്. ചടങ്ങ് ആഘോഷമാക്കാന്‍ ലേഡി ഗാഗ, ജെന്നിഫര്‍ ലോപസ് എന്നിവരുടെ സംഗീത-നൃത്ത വിരുന്നും ഉണ്ടാകും. പ്രസിഡന്‍ഷ്യല്‍ ഇനാഗുറല്‍ കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.

ലേഡി ഗാഗ, ജെന്നിഫര്‍ ലോപ്പസ്, അമാന്ദ ഗോര്‍മന്‍ എന്നിവരാണ് സംഗീത വിരുന്ന് അവതരിപ്പിക്കുക. വാശിയേറിയ തെരഞ്ഞെടുപ്പിനും അതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കും ഒടുവില്‍ വരുന്ന ബുനധാഴ്ച്ച ജോ ബൈഡനും കമലാ ഹാരിസും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ചുമതലയേല്‍ക്കും.

Loading...

അമേരിക്കയുടെ ദേശീയ ഗാനം ലേഡി ഗാഗ ആലപിക്കും. അമേരിക്കയില്‍ എല്‍ജിബിടിക്യൂ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പ്രവര്‍ത്തകയുമാണ് ലേഡി ഗാഗ. എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും ലേഡി ഗാഗ സജീവമാണ്. ഇതിനു ശേഷം അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ സെലിബ്രിറ്റി താരം ജെന്നിഫര്‍ ലോപസിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നുമുണ്ടാകും.