തിരുവനന്തപുരത്ത് സംശകരമായ സാഹചര്യത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: വി.എസ്.എസ്.സി ക്വാർട്ടേഴ്സിൽ താമസിക്കുന്ന സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ പ്രദീപിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും സംശയിക്കുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തുമെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും തുമ്പ പൊലീസ് അറിയിച്ചു.

നിഖിത(31)യെ ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലികഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ പ്രദീപ് എത്തിയപ്പോഴാണ് നിഖിതയെ കിടപ്പ് മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടതെന്ന് പറയുന്നു. ഇവർക്ക് ഏഴും ഒന്നും വയസുമുള്ള രണ്ട് കുട്ടികളുണ്ട്. കൊട്ടാരക്കര ഏഴുകോൺ സ്വദേശിനിയാണ് നിഖിത. ഒൻപത് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം.

Loading...