സൗദിയില്‍ മലയാളി നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം, നിരവധി തൊഴിലവസരങ്ങള്‍

ജോലി അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് ഇത് സുവര്‍ണ്ണാവസരം. സൗദിയില്‍ വനിത നഴ്‌സുമാര്‍ക്കായി നിരവധി അവസരങ്ങളാണ് വന്നിട്ടുള്ളത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളി ലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന തെരെഞ്ഞെടുക്കും. ബി.എസ്.സി/എം.എസ്.എസി/പി.എച്ച്.ഡി യോഗ്യതയുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം.

കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്/ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍) കാര്‍ഡിയാക് സര്‍ജറി, എമര്‍ജന്‍സി, ഓക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷകര്‍ക്ക് കുറഞ്ഞത് 27 മാസത്തെയെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഡിസംബര്‍ 23 മുതല്‍ 27 വരെ കൊച്ചിയിലും ബംഗലൂരുവിലും അഭിമുഖം നടക്കും. താല്പര്യമുള്ളവര്‍ www.norkarotts.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 19. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും

Loading...