ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ചുപോയ വീട്ടമ്മ മരിച്ചു

ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ചുപോയ വീട്ടമ്മ മരണത്തിന് കീഴടങ്ങി. വയനാട് സ്വദേശിനി ലൈലാമണിയാണ് (56) കോട്ടയം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണി ഇന്നലെ വൈകിട്ട് 4.30 ഓടെ യാണ് മരിച്ചത്. അടി മാലി പോലീസ് സ്റ്റേഷനു സമീപമാണ് കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവിനാല്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ മാസം 17നാണു ലൈലാമണിയെ കണ്ടെത്തിയത്. സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാരാണ് രണ്ടുദിവസമായി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇവരെ അവശനിലയില്‍ ഇവരെ കണ്ടത്. വാഹനം പൂട്ടിയനിലയിലായിരുന്നു.

അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുക്കലേക്ക് പോകും വഴിയാണ് ഇവരെ പൊലീസ് സ്റ്റേഷന് സമീപം മാത്യു ഉപേക്ഷിച്ചത്. 18ന് മകന്‍ മഞ്ജിത് എത്തിയാണ് ലൈലാമണിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കാറില്‍ അവശനിലയിലായിരുന്ന ലൈലാ മണിയെ ഓട്ടോ ഡ്രൈവറാണ് കണ്ടെത്തിയത്്. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു. രണ്ട് ദിവസമാണ് ജലപാനം പോലും ഇല്ലാതെ ഇവര്‍കാറില്‍ കഴിഞ്ഞത്. കാര്‍ രണ്ട് ദിവസമായി ഒരേ സ്ഥലത്ത് തന്നെ കിടക്കുന്നത് കണ്ടാണ് ഓട്ടോ ഡ്രൈവര്‍ കാര്‍ പരിശോധിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി കാര്‍ തുറന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു..

Loading...

കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയി. പിന്നീട് തിരിച്ചു വന്നില്ലെന്നാണ് ലൈലാമണിയുടെ മൊഴി. മനപ്പൂര്‍വ്വം ഇയാള്‍ ലൈലാ മണിയെ ഉപേക്ഷിച്ചു കളഞ്ഞെന്നാണ് പൊലീസിന്റ നിഗമനം. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

സംഭവത്തെകുറിച്ച്‌ അടിമാലി പോലീസ് പറയുന്നത് ഇങ്ങനെ. തിരുവന്തപുരം കല്ലട സ്വദേശിനിയാണ് ലൈലാമണി. 22 വര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് മക്കളുള്ള ഇവര്‍ 12 വര്‍ഷം മുന്‍പാണ് മാത്യുവിനോ ടൊപ്പം ജീവിതം തുടങ്ങിയത്. ഇത് മക്കളുടെ എതിര്‍പ്പോ ടെയായിരുന്നു. തുടര്‍ന്ന് വയനാട്ടിലേക്ക് താമസം മാറ്റി. വാഹനത്തില്‍ തേയില വില്‍പ്പന നടത്തിവരികയായിരുന്ന ലൈലാമണി മാറാ രോഗത്തിന് അടിമയായി.
നിരവധി ചികിത്സകള്‍ നടത്തിയെ ങ്കിലും രോഗം ഭേദമായില്ല. കട്ടപ്പ നയിലെ മകന്റെ അടുക്കല്‍ പോകാമെന്ന് പറഞ്ഞാണ് വയനാട്ടില്‍ നിന്ന് മാത്യു സ്വന്തം കാറില്‍ ഇവരുമായി പോന്നത്. വ്യാഴാഴ്ച അടിമാലിയി ലെത്തിയ മാത്യു മൂത്രമൊഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നു.