ലഖിംപൂർ സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായം

ദില്ലി: യുപിയിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. 4 കർഷകർ അടക്കം പത്ത് പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചിരിക്കുകയാണ്. പരിക്കേറ്റ് ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടി മരിച്ചു. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിക്കുന്നു.