ലക്ഷദ്വീപിനെതിരെ വ്യാജ പ്രചരണം : പൃഥ്വിരാജിന്റെ മൊഴി എടുക്കാന്‍ ലക്ഷദ്വീപ് പോലീസ്‍,

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഫേസ്‌ബുക്ക് വഴി വാസ്തവമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച്‌ നടന്‍ പൃഥ്വിരാജിന്റെ മൊഴിയെടുക്കാന്‍ കവരത്തി പോലീസ്. ഇക്കാര്യത്തില്‍ കവരത്തി പോലീസ് പൃഥ്വിരാജിനെ ബന്ധപ്പെട്ടെങ്കിലൂം ഷൂട്ടിങ്ങ് തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത് എന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു . അടുത്ത ദിവസങ്ങളില്‍ തന്നെ പൃഥ്വിയുടെ മൊഴി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരം വ്യാജ സന്ദേശം ആരില്‍ നിന്നു ലഭിച്ചുവെന്ന് അറിയാനാണ് പൃഥ്വിയുടെ മൊഴി എടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ഐഷ ഫാത്തിമയുടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം അന്വേഷിക്കുന്ന സംഘം തന്നെയാണ് പൃഥ്വിയുടെയും മൊഴി എടുക്കുക. പൃഥ്വിരാജിന്റെ ലക്ഷദ്വീപ് പോസ്റ്റിന് പിന്നാലെ സമാനസ്വഭാവമുള്ള പോസ്റ്റുകള്‍ നിരവധി താരങ്ങളും രാഷ്ട്രീയ കക്ഷികളും ഇടതു ബുദ്ധിജീവികളും ഇട്ടിരുന്നു.

Loading...

കൂടാതെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഇതേ പ്രചാരണം നടത്തുകയും ദിവസങ്ങളോളം ഇതിന്മേല്‍ അന്തിചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരം വ്യാജപ്രചാരങ്ങള്‍ അന്വേഷിക്കാനായി പോലീസ് തീരുമാനമെന്നാണ് സൂചന.