നൃത്തത്തിനിടെ ലക്ഷ്മി ഗോപാലസ്വാമിയുടെ കാലില്‍ ആണി കയറി, നടി ചെയ്തതിന് കൈയ്യടിച്ച് ഏവരും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ ലക്ഷ്മി ഇന്ന് വലിയ ഉയരങ്ങളാണ് കീഴടക്കിയിരിക്കുന്നത്. സിനിമ പോലെ തന്നെ നൃത്ത ലോകത്ത് സജീവമാണ് നടി. എന്നാല്‍ താരത്തിന്റെ ആരാധകരെ ദുഖകരമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. നൃത്തോത്സവവേദിയില്‍ നിന്നും ലക്ഷ്മിയുടെ കാലില്‍ ഒരു ഇരുമ്പാണി തുളച്ചു കയറി.

ഇതോടെ സദസ്സിനോട് ക്ഷമ ചോദിച്ച് നൃത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ച ലക്ഷ്മി ആണിക്കായി തിരഞ്ഞു.കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളിലെ നൃത്തോത്സവവേദിയില്‍ നിന്നാണ് സംഭവം. സംഘാടനകര്‍ വന്ന് ആണി നീക്കം ചെയ്യുന്നത് വരെ അവര്‍ കാത്തു നിന്നു. പിന്നീട് മുറിവ് വകവയ്ക്കാതെ ലക്ഷ്മി വീണ്ടും ചുവടുവച്ചു.

Loading...